News

കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

കൊച്ചി: സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 ആയി. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 36,720 രൂപയായിരുന്നു ഇന്നലത്തെ വില. കോവിഡ് മൂന്നാം തരംഗം പിടി മുറുക്കിയതോടെ ഓഹരി വിപണിയിലുണ്ടായ തളര്‍ച്ചയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Author

Related Articles