News

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,777.93 നിലവാരത്തിലേയ്ക്ക് താഴ്ന്നു.

യുഎസിലെ സാമ്പത്തിക സൂചകങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ദേശീയ വിപണിയില്‍ നാലാമത്തെ ദിവസവും വിലയില്‍ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,456 രൂപ നിലവാരത്തിലാണ്.

Author

Related Articles