തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വില താഴേക്ക്; നിരക്ക് അറിയാം
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് പിന്നാലെ ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 75 രൂപയാണ് കുറഞ്ഞത്.
രണ്ട് ദിവസം മുന്‍പ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്നലെ വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36720 രൂപയും 36400 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്ന് ഒരു പവന് വില 280 രൂപ കുറഞ്ഞു. 36120 രൂപയാണ് ഒരു പവന്റെ വില.
ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച ശേഷം നാല് ദിവസം മുന്‍പ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയില്‍ എത്തിയത്. ഇന്നലെയാണ് ഈ വിലയില്‍ മാറ്റമുണ്ടായത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍