News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 320 രൂപ കുറഞ്ഞ് 37360 രൂപയായി

കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില കുത്തനെ ഇടിഞ്ഞു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയിലാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണ വില നേരിയ നേട്ടം കൈവരിച്ചത്. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.11 ശതമാനം ഉയര്‍ന്ന് 50,067 രൂപയിലെത്തി. എംസിഎക്സിലെ വെള്ളി വില ഇന്ന് 0.24 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 68,650 രൂപയിലെത്തി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തേജക പാക്കേജിന് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ്ണ നിരക്ക് ഇന്ന് അല്‍പ്പം കൂടുതലായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് 1,875.61 ഡോളറിലെത്തി. മിക്ക ഏഷ്യന്‍ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളി സ്വര്‍ണത്തെക്കാള്‍ 1.3 ശതമാനം ഉയര്‍ന്ന് 26.50 ഡോളറിലെത്തി. പ്ലാറ്റിനം 0.7 ശതമാനം ഉയര്‍ന്ന് 1,038.46 ഡോളറിലും പല്ലേഡിയം 0.8 ശതമാനം ഉയര്‍ന്ന് 2,342.79 ഡോളറിലുമെത്തി.

Author

Related Articles