News

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. 25 രൂപ കുറഞ്ഞ് 4490രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് താഴ്ന്നത്. ഏറെ ദിവസത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്. ആഗോളവിപണിയിലെ ചലനങ്ങളും ഡോളറിന്റെ നിലവാരവും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Author

Related Articles