News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി

കൊച്ചി: സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപയില്‍ താഴെ എത്തി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. പവന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വിലയില്‍ 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. മാസത്തിന്റെ അവസാന ആഴ്ചയില്‍ തുടര്‍ച്ചയായി സ്വര്‍ണവില കുറയുകയായിരുന്നു.ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Author

Related Articles