News

ഇടിവിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; പവന് 36,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4510 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 36,280ല്‍ എത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 360 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 35,560 വരെ താഴ്ന്നിരുന്നു. പിന്നീട് തിരിച്ചുകയറി 36,560 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 17നായിരുന്നു ഈ മുന്നേറ്റം.

Author

Related Articles