News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 36,800 രൂപയിലെത്തി

കൊച്ചി: ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.

വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച പവനു 200 രൂപ കൂടി 36,920 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Author

Related Articles