സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; 200 രൂപ വര്‍ദ്ധിച്ച് 36920 രൂപയായി
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ വര്‍ദ്ധിച്ച് 36920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4615 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 36720 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. സ്വര്‍ണ വില കുറഞ്ഞതോടെ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും സമ്മര്‍ദ്ദത്തില്‍. എംസിഎക്സില്‍ ഒക്ടോബര്‍ മാസത്തെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.27 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 49,771 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 59329 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.64 ശതമാനം അഥവാ 300 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോഗ്രാമിന് 1.8 ശതമാനം അഥവാ 1060 രൂപ വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ഈയാഴ്ച സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച സ്വര്‍ണം 10 ഗ്രാമിന് 2,000 രൂപ കുറവ് രേഖപ്പെടുത്തി. വെള്ളി വില കിലോഗ്രാമിന് 9,000 രൂപ ഇടിഞ്ഞു.
ആഗോള വിപണികളില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഇടിഞ്ഞ് 1,864.47 ഡോളറിലെത്തി. ഈ ആഴ്ച നഷ്ടം 4 ശതമാനത്തിലധികമായി. മറ്റ് വിലയേറിയ ലോഹങ്ങള്‍ക്കിടയില്‍, വെള്ളി വില ഔണ്‍സിന് 1.1 ശതമാനം ഇടിഞ്ഞ് 22.95 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 846.72 ഡോളറിലും പല്ലേഡിയം 2,226.44 ഡോളറിലും എത്തി. ഡോളര്‍ സൂചിക ഈ ആഴ്ച 1.5% ഉയര്‍ന്നു.
ആഗോള ധനവിപണിയില്‍ റിസ്ക് ഒഴിവാക്കുന്നതിനിടയില്‍ യുഎസ് ഡോളറിനെ സുരക്ഷിത താവളമായി കണക്കാക്കുന്നതിനാല്‍ ഈ ആഴ്ച സ്വര്‍ണം സമ്മര്‍ദ്ദത്തിലാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. വര്‍ദ്ധിച്ചുവരുന്ന വൈറസ് കേസുകള്‍ പ്രത്യേകിച്ച് യൂറോപ്പില്‍ കടുത്ത ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനാല്‍ സ്വര്‍ണ വിലയെ ബാധിക്കാന്‍ തുടങ്ങി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍