ഒരാഴ്ച്ചത്തെ വിലയിടിവിന് ശേഷം സ്വര്‍ണ വില ഉയര്‍ന്നു; 240 രൂപ വര്‍ദ്ധിച്ച് 38240 രൂപയായി
തുടര്‍ച്ചയായ ഒരാഴ്ച്ചത്തെ വിലയിടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 38240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 4780 രൂപയാണ് നിരക്ക്. ഇന്നലെ പവന് 38000 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു.
കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.22 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 51,665 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 66,821 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 900 രൂപയും വെള്ളി കിലോയ്ക്ക് 3,500 രൂപയും ഉയര്‍ന്നു.
കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,952.11 ഡോളറാണ് നിരക്ക്. യുഎസ് ഡോളറിന്റെ ദുര്‍ബലമായ പിന്തുണയാണ് സ്വര്‍ണ വിലയെ സ്വാധീച്ചത്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.8 ശതമാനം ഇടിഞ്ഞ് 27.30 ഡോളറായും പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 934.29 ഡോളറിലും എത്തി.
ഡോളര്‍ സൂചിക 0.2 ശതമാനം ഇടിഞ്ഞ് ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പണപ്പെരുപ്പവും ധനനയവും സംബന്ധിച്ച യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തന്ത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്വര്‍ണ്ണ വ്യാപാരികള്‍ ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ മികച്ച സമ്പദ്വ്യവസ്ഥയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന നിര്‍ണായക പിന്തുണ ബാങ്ക് നല്‍കിയിട്ടുണ്ട്.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ ബുധനാഴ്ച 0.3 ശതമാനം ഉയര്‍ന്ന് 1,252.09 ടണ്ണായി. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികളില്‍ നിന്ന് സ്വര്‍ണം പ്രയോജനം നേടുന്നുണ്ട്. കാരണം പണപ്പെരുപ്പത്തിനും കറന്‍സി വിലയിടിവിനും എതിരായ ഒരു വേലിയായിട്ടാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവ് ഉപഭോക്തൃ ആവശ്യത്തെ ദുര്‍ബലമാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍