സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; ഗ്രാമിന് 4490 രൂപ
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച് 35920 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില. ഇന്നലെ അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് സ്വര്‍ണ വില കുറഞ്ഞിരുന്നു. ജൂണ്‍ മാസത്തിലാണ് സ്വര്‍ണ വില ഇതിലും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് സ്വര്‍ണ വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങള്‍ക്ക് ശേഷമാണ്.
നവംബറിലെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നത്. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപയില്‍ തൊട്ടു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിലയില്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പവന് 3000 രൂപയില്‍ അധികം കുറവ് രേഖപ്പെടുത്തി.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഉയര്‍ന്ന് 48,070 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,977 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി 0.2 ശതമാനം താഴ്ന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍