സ്വര്‍ണ വിലയില്‍ ഇടിവ്; ഗ്രാമിന് 4695 രൂപ
കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 37560 രൂപയായി. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസമായി പവന് 37,800 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
കഴിഞ്ഞ സെഷനില്‍ കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് ഇന്ത്യയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.19 ശതമാനം ഉയര്‍ന്ന് 50,343 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.3 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,738 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 850 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോയ്ക്ക് 2,600 രൂപ ഇടിഞ്ഞു.
ആഗോള വിപണികളില്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഔണ്‍സിന് 1,900 ഡോളറിനേക്കാള്‍ താഴെയായി. ശക്തമായ യുഎസ് ഡോളര്‍ മുന്നേറ്റത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 1.6 ശതമാനം ഇടിഞ്ഞ് സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,892.80 ഡോളറിലാണ് വ്യാപാരം നടന്നത്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം വില 0.5 ശതമാനം ഉയര്‍ന്ന് 869.05 ഡോളറിലെത്തി.
വാക്സിന് പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതും നിക്ഷേപകരുടെ വികാരത്തെ ആശ്രയിച്ചുള്ള യുഎസ് ഉത്തേജക ഉടമ്പടിയും ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്ക് തിരിച്ചടിയായി. സ്വര്‍ണത്തെ ഒരു സുരക്ഷിത താവളമായും പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായുമാണ് കണക്കാക്കുന്നത്. ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ച് വ്യക്തത വരുന്നതുവരെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപം തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍