സ്വര്‍ണ വില ഉയരങ്ങളിലേക്ക്; പവന് 280 രൂപ ഉയര്‍ന്ന് 36680 രൂപയായി
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോര്‍ഡില്‍. പവന് 280 രൂപ ഉയര്‍ന്ന് 36680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 36400 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് വില വീണ്ടും കൂടി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും വില 49,000 രൂപയ്ക്ക് മുകളിലാണ്. എംസിഎക്സ് ആഗസ്റ്റ് സ്വര്‍ണ ഫ്യൂച്ചേഴ്സ് വില കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 0.21ശതമാനം ഉയര്‍ന്ന ശേഷം ഇന്ന് 0.1ശതമാനം ഇടിഞ്ഞു. എന്നാല്‍ വെള്ളി നിരക്ക് ഇന്ന് ഉയര്‍ന്നു. കഴിഞ്ഞ സെഷനില്‍ 0.75 ശതമാനം ഇടിഞ്ഞതിന് ശേഷം എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചര്‍ കിലോയ്ക്ക് 0.42 ശതമാനം ഉയര്‍ന്ന് 52,870 രൂപയിലെത്തി. ഇന്ത്യയിലെ സ്വര്‍ണ്ണ നിരക്ക് കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് വിലയായ 49,348 രൂപയിലെത്തിയിരുന്നു.
കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും യുഎസ്-ചൈനയിലെ പിരിമുറുക്കങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ക്കിടയില്‍ ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. വില ഔണ്‍സിന് 0.1% ഉയര്‍ന്ന് 1,808.61 ഡോളറായി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.2 ശതമാനം ഉയര്‍ന്ന് 827.82 ഡോളറിലും വെള്ളി 0.1 ശതമാനം ഉയര്‍ന്ന് 19.22 ഡോളറിലുമെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍