സ്വര്‍ണ വില വന്‍ കുതിപ്പില്‍; 500 രൂപ വര്‍ദ്ധിച്ച് 39200 രൂപയായി
കേരളത്തില്‍ സ്വര്‍ണ വില വന്‍ കുതിപ്പില്‍. പവന് 500 രൂപ വര്‍ദ്ധിച്ച് 39200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ പകുതിയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ പവന് 2500 രൂപയ്ക്ക് മുകളിലാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. സ്വര്‍ണ വില കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടമുണ്ടാക്കിയ ശേഷം ഇന്ത്യയില്‍ ഇന്നും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 52,410 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 2 ശതമാനം ഉയര്‍ന്ന് 67,000 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 2.2 ശതമാനം ഉയര്‍ന്ന് 52,000 രൂപയെ മറികടന്നു. വെള്ളി വില 7.5 ശതമാനം ഉയര്‍ന്നു.
ആഗോള വിപണിയില്‍, സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയാണ്. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,975 ഡോളറായി ഉയര്‍ന്നു, വെറും ആറ് സെഷനുകളില്‍ 160 ഡോളര്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ 2.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,000 ഡോളറിലെത്തി. വെള്ളി നിരക്ക് 5 ശതമാനം ഉയര്‍ന്ന് 25.81 ഡോളറിലെത്തി, ഏഴ് സെഷനുകളിലായി വെള്ളി വില 33 ശതമാനം ഉയര്‍ന്നു.
യുഎ സ്-ചൈന പിരിമുറുക്കവും ദുര്‍ബലമായ ഡോളറും മൂലമാണ് സ്വര്‍ണ്ണ വില പുതിയ ഉയരങ്ങളിലെത്തിയത്. അതേസമയം, മഹാമാരി ബാധിത സമ്പദ്വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാന്‍ കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണമായി. സാമ്പത്തിക അനിശ്ചിതത്വത്തില്‍ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്നത് സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ അപകടസാധ്യതകള്‍ക്കിടയിലും ഇടിഎഫ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എസ്പിഡിആര്‍ ഇടിഎഫിലെ സ്വര്‍ണ്ണം 1.75 ടണ്‍ ഉയര്‍ന്ന് 1228.805 ടണ്ണായി. 2013 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്തൃ ആവശ്യം കുറയ്ക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍