സ്വര്‍ണ വില വീണ്ടും 38000 കടന്നു; ഗ്രാമിന് 4710 രൂപ
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. പവന് 280 രൂപ ഉയര്‍ന്ന് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ പകുതിയ്ക്ക് ശേഷം ആദ്യമായാണ് സ്വര്‍ണ വില 38000 കടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്.
യുഎസ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 51,328 രൂപയിലെത്തി. വെള്ളി നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,773 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ, വെള്ളി ഫ്യൂച്ചറുകള്‍ക്ക് ഒരു ശതമാനം വീതം നേട്ടമുണ്ടായിരുന്നു. ആഗോള വിപണിയില്‍ യുഎസ് ഡോളറിന്റെ ശക്തമായ വിലയ്ക്കിടയിലാണ് സ്വര്‍ണ വില ഇന്ന് താഴ്ന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ആഗോള വിപണികള്‍ ഇന്ന് കുലുങ്ങി. ഈ ആഴ്ചത്തെ ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് മീറ്റിംഗുകളുടെ ഫലത്തിനായി സ്വര്‍ണ്ണ നിക്ഷേപകര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് കൂടുതല്‍ ഉത്തേജനത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ വില കുറഞ്ഞിട്ടും ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ സ്വര്‍ണ്ണ വില 30% ഉയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറന്‍സി വിപണിയുടെയും ഫലങ്ങള്‍ക്ക് അനുസൃതമായാണ് സ്വര്‍ണ വിലയിലെ നിലവിലെ മാറ്റങ്ങള്‍. അതേസമയം, കൂടുതല്‍ ധനപരമായ ഉത്തേജക നടപടികള്‍, യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍, പുതിയ കൊറോണ വൈറസ് കേസുകള്‍ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍