News

ഹബ്ബോ സ്വര്‍ണ വില കുതിച്ചുയരുന്നു; സ്വര്‍ണ വില റെക്കോര്‍ഡില്‍; ഈ വര്‍ഷം സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത് ആറ് ശതമാനം വര്‍ധന

ആഗോള സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസാണ് പ്രധാന കാരണം.  കൊറോണ വൈറസ് സ്വര്‍ണ വ്യാപാരത്തെയും വലിയ രീതിയില്‍ ബാധിച്ചേക്കും.വില വര്‍ധനവാണ് പ്രധാന കാരണം. സ്വര്‍ണത്തിന്റെ വില വര്‍ധന ഇന്ത്യയിലെ സ്വര്‍ണ വ്യാപാരത്തെ തന്നെ വലിയ രീതിയില്‍ ബാധിച്ചേക്കും.  ഇന്ന് പവന്റെ വില 200 രൂപവര്‍ധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവര്‍ധിച്ച് വില 30,680 രൂപയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ ഉള്ളത്.   ഈവര്‍ഷം ന്നെ വിലയില്‍ ആറുശതമാനമാണ് വര്‍ധനവുണ്ടായത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,610.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

അതേസമയം  വരും നാളില്‍  വിലവര്‍ധന തുടരാനാണ് സാധ്യതയെന്ന് നിക്ഷേപക സംഘങ്ങള്‍ വിലയിരുത്തുന്നു.  ഔണ്‍സിന്റെ വില 1,650 വരെ രേഖപ്പെടുത്താനാണ് സാധ്യത.  കൊറോണ ഭീതി  ശക്തമായതിനാല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില ഇന്ന് കുതിച്ചുയരാന്‍ ഇടയാക്കിയിട്ടുള്ളത്.  യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും സ്വര്‍ണ വില കുതിച്ചുയരുന്നതിന് കാരണമായെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Author

Related Articles