2020ല്‍ സ്വര്‍ണ വില വര്‍ധിച്ചത് 25 ശതമാനം; ഈ ലോഹത്തിന്റെ വില ഉയര്‍ന്നത് 50 ശതമാനമായി
2020ലെ സ്വര്‍ണത്തിന്റെ 25 ശതമാനം വില വര്‍ദ്ധനവ് നിങ്ങളെ ആശ്ചര്യപ്പെടുത്തിയോ? എങ്കില്‍ അതിലും വലിയ വില വര്‍ദ്ധനവാണ് വെള്ളിയ്ക്കുണ്ടായത്. വെള്ളി വില ഈ വര്‍ഷം ഉയര്‍ന്നത് 50 ശതമാനമാണ്. പാവപ്പെട്ടവരുടെ ലോഹം എന്നറിയപ്പെടുന്ന വെള്ളി, ഈ വര്‍ഷം ഇതുവരെ 50% നേട്ടം രേഖപ്പെടുത്തി. ആഗോള വിപണിയില്‍ സ്പോട്ട് സില്‍വര്‍ വില ഇന്ന് ഔണ്‍സിന് 26.64 ഡോളറിലെത്തി.
ഈ വര്‍ഷം ആഗോള തലത്തില്‍ വെള്ളി വില 49 ശതമാനം ഉയര്‍ന്നു. മറ്റ് വിലയേറിയ ലോഹങ്ങളില്‍, പല്ലേഡിയം തുടര്‍ച്ചയായ അഞ്ചാം വാര്‍ഷിക നേട്ടത്തിലാണ്. 2020ല്‍ 20 ശതമാനത്തിലധികം നേട്ടമാണ് പല്ലേഡിയം കൈവരിച്ചത്. പ്ലാറ്റിനം വില 11% ഉയര്‍ന്നു. അതേസമയം 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക മുന്നേറ്റമാണ് സ്വര്‍ണ്ണം കാഴ്ച്ച വച്ചിരിക്കുന്നത് സ്വര്‍ണ വില 2020 ല്‍ ഇത് 25% ഉയര്‍ന്നു.
ഇന്ത്യയില്‍ സ്വര്‍ണ്ണവും വെള്ളിയും 2020 ല്‍ ശക്തമായ നേട്ടം കൈവരിച്ചു. ഈ വര്‍ഷം ഇതുവരെ സ്വര്‍ണം 27 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റില്‍ സ്വര്‍ണം 10 ഗ്രാമിന് 56,200 രൂപയിലെത്തി. വെള്ളി വില 10 ഗ്രാമിന് 80,000 രൂപയിലേയ്ക്ക് ഉയര്‍ന്നു. ബുള്ളിയന്‍ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോള്‍ഡിംഗുകള്‍ ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റില്‍ നിലവില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 50,000 രൂപയും ഒരു കിലോ ഗ്രാം വെള്ളിയുടെ വില 68,500 രൂപയുമാണ്. യുഎസിന്റെ ഉത്തേജക നടപടികളും ചൈനീസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവുമാണ് വെള്ളി വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങള്‍. ആഗോള വെള്ളി വില 25.50 ഡോളറിനു മുകളിലായിരിക്കുമ്പോള്‍ വെള്ളിയുടെ വില വര്‍ദ്ധനവ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോജിത് ഫിനാന്ഷ്യസിന്റെ കുറിപ്പില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍