News

ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വില്‍ക്കപ്പെടുന്ന ഇന്ത്യയില്‍ എത്തുന്നത് നാലിരട്ടി 'കള്ളക്കടത്ത് സ്വര്‍ണം'; 850 ടണ്‍ സ്വര്‍ണം പ്രതി വര്‍ഷം വിറ്റുപോയിട്ടും കള്ളക്കടത്തിന് കുറവില്ലാത്തതെന്ത്? കള്ള സ്വര്‍ണം നല്‍കി വഞ്ചിക്കുന്ന വില്‍പനശാലകള്‍ കേരളത്തില്‍ തകൃതി; സ്വര്‍ണക്കടത്തും പിന്നാമ്പുറ കഥയും

കൊച്ചി: ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വില്‍ക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നിരുന്നിട്ടും സ്വര്‍ണക്കടത്തിന്  പേരുകേട്ട് നാടാണ് ഇന്ത്യ. രാജ്യത്ത് പ്രതിവര്‍ഷം 800 മുതല്‍ 850 ടണ്‍ വരെ സ്വര്‍ണം വിറ്റ് പോയിട്ടും അതിന്റെ നാലിരട്ടി സ്വര്‍ണം കള്ളക്കടത്തായി എത്തുന്നുണ്ടെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. ഔദ്യോഗികമായി വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ അറുപത് ശതമാനവും ദക്ഷിണേന്ത്യയിലുമാണ് എന്ന കാര്യം ഓര്‍ക്കണം. ഇതോടെ കേരളം എന്നത് സ്വര്‍ണക്കള്ളക്കടത്തുകാരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാല്‍ സ്വര്‍ണം എന്ന ലോഹം ഇന്ത്യയിലേക്ക് കള്ളക്കടത്തിന്റെ രൂപത്തില്‍ എന്തുകൊണ്ട്  ഒഴുകുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അതിനുള്ള ഉത്തരം അടുത്തിടെ നടന്ന സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്നും മനസിലാകും. മറ്റ് രാജ്യങ്ങളെ വെച്ച് നോക്കിയാല്‍ സ്വര്‍ണത്തിന് റീട്ടെയില്‍ വില അല്‍പം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. മാത്രമല്ല നികുതി നോക്കിയാല്‍ സ്വര്‍ണത്തിന് ഇന്ത്യയില്ഡ ഈടാക്കുന്നത് പോലെ മറ്റൊരു രാജ്യത്തും അമിത തുക ഈടാക്കുന്നില്ല. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിക്കുന്നതോടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. 

നിയമാനുസൃതവും സത്യസന്ധമായും സ്വര്‍ണവ്യാപാരം നടത്തുന്നവര്‍ കനത്ത വില്പന നഷ്ടവും നേരിടുന്നു. കള്ളക്കടത്തുകാര്‍ നിലവാരമില്ലാത്ത, മാറ്റ് കുറഞ്ഞ സ്വര്‍ണം നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുകയുമാണ്. ഔദ്യോഗികമായി രാജ്യത്ത് വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 60 ശതമാനവും ദക്ഷിണേന്ത്യയിലാണ്. അതിന്റെ 30 ശതമാനം കേരളത്തിലും. ഇതാണ്, സ്വര്‍ണക്കള്ളക്കടത്തിന്റെ ഹബ്ബായി കേരളം മാറാന്‍ കാരണം. കേന്ദ്രം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതോടെ കടല്‍, കര, വിമാന മാര്‍ഗങ്ങളില്‍ കേരളത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണം വന്‍തോതില്‍ ഒഴുകുകയാണ്. അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് നാടുകള്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വര്‍ണത്തിന് നാമമാത്ര നികുതിയാണുള്ളത്.

ഇവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വര്‍ണം കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും എത്തുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം പത്തു ശതമാനമായിരുന്നു. കള്ളക്കടത്ത് തടയാനും വ്യാപാരമേഖലയ്ക്ക് ഉണര്‍വേകാനും ഇത് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഇത് 12.5 ശതമാനമായി കൂട്ടുകയാണ് ചെയ്തത്. ഫലത്തില്‍, കള്ളക്കടത്ത് സ്വര്‍ണം രാജ്യത്തേക്ക് കൂടുതലായി ഒഴുകാന്‍ തുടങ്ങി. നിയമാനുസൃതം വ്യാപാരം ചെയ്യുന്നവര്‍ക്ക് കച്ചവടം കുറഞ്ഞു. സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍ വരുമാന നഷ്ടവും ഉണ്ടാകുന്നു.

ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വര്‍ണത്തിന്റെ അടിസ്ഥാനവില. ബാങ്ക് റേറ്രിനേക്കാളും ഗ്രാമിന് 100 മുതല്‍ 150 രൂപവരെ കുറച്ച്, ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വില്ക്കുകയാണ് കള്ളക്കടത്ത് ലോബി. മാറ്ര് കുറഞ്ഞ സ്വര്‍ണമാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് വില്ക്കുന്നത്.15.5%ഇറക്കുമതി ചുങ്കമായ 12.5 ശതമാനത്തിന് പുറമേ മൂന്നു ശതമാനം ജി.എസ്.ടിയും കൂടിയാകുമ്പോള്‍ നികുതി 15.5 ശതമാനമാണ്. ഇതു വെട്ടിച്ചാണ് കള്ളക്കടത്ത് സ്വര്‍ണം വലിയതോതില്‍ ഒഴുകുന്നത്.

യാതൊരു ബില്ലും നല്‍കാതെ ഉപഭോക്താക്കള്‍ക്ക് 'കള്ള സ്വര്‍ണം' നല്‍കി വഞ്ചിക്കുന്ന ഒട്ടേറെ അനധികൃത സ്വര്‍ണ വില്പന ശാലകള്‍ കേരളത്തിലുണ്ടെന്നാണ് വിവരം. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് ലോബി തന്നെ പ്രവര്‍ത്തിക്കുന്നു. നികുതിയില്‍ വന്‍ തുക കൊഴിഞ്ഞിട്ടും ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.

കഴിഞ്ഞ  വര്‍ഷം മാത്രം രാജ്യത്തേക്ക് അനധികൃതമായി എത്തിയത് 95,000 കിലോ സ്വര്‍ണമാണ്. 3,325 കോടിയുടെ നികുതി നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ബില്‍ നല്‍കാതെയുള്ള ജിഎസ്ടി വെട്ടിപ്പിനും പുറമേയാണിത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം പിടിച്ചെടുത്തത് 547 കിലോ സ്വര്‍ണമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ധനയാണ് ഇതു കാണിക്കുന്നത്. കേരളത്തില്‍ 201718 വര്‍ഷത്തില്‍ കസ്റ്റംസ് 103.57 കിലോ സ്വര്‍ണം പിടിക്കുകയും 242 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് നാനൂറ് ശതമാനമാണ് വര്‍ധിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം 417 കിലോ. റജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1,102. കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിനാണ് ഏറെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കന്നത്  530 എണ്ണം. സ്വര്‍ണം കടത്തിയതിന് കൊച്ചിയില്‍ 464 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

Author

Related Articles