ഇന്ത്യയുടെ സാമ്പത്തിക രംഗം കടുത്ത ആശങ്കയില്‍: ഗോള്‍ഡ്മാന്‍ സാക്സ്; രണ്ടാം പാദ ജിഡിപിയില്‍ 45 ശതമാനം ഇടിവുണ്ടാകും
ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുന്നു. സാമ്പത്തിക രംഗത്ത് കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യം. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ലോക്ഡൗണിന്റ സാമ്പത്തിക ആഘാതം കനത്തതായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗോള്‍ഡ്മാന്‍ സാക്സ്. ഇന്ത്യ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും മോശമായ സാമ്പത്തികമാന്ദ്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 45 ശതമാനം കുറയുമെന്നും ഗോള്‍ഡ്മാന്‍ സാക്സ്. നേരത്തെ ഇവര്‍ പ്രവചിച്ചത് 20 ശതമാനം കുറയുമെന്നായിരുന്നെങ്കില് ഇപ്പോഴത് 45 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. അതായത് ഇരട്ടിയിലേറെ എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ മൂന്നാം പാദത്തില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ട് 20 ശതമാനത്തിലെത്താം. നാലാം പാദത്തിലും അടുത്ത വര്‍ഷം ആദ്യപാദത്തിലും സാഹചര്യം ഏറെ മെച്ചപ്പെടും. യഥാക്രമം 14 ശതമാനം, ആറര ശതമാനം ആണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജകപാക്കേജ് അടിയന്തര പിന്തുണ നല്കുന്നതിനെക്കാള് ഹൃസ്വകാലത്തേക്ക് ഊന്നിയുള്ളതായിരിക്കണമെന്നും ഇവര്‍ വിലയിരുത്തുന്നു.
2021 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി അഞ്ച് ശതമാനം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗോള്‍ഡ്മാന്‍ സാക്സ് സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ പ്രാചി മിശ്ര, ആന്‍ഡ്യൂ ടില്‍ട്ടണ്‍ എന്നിവര്‍ പറയുന്നത്. ഇന്ത്യ മുമ്പ് അഭിമുഖീകരിച്ച സാമ്പത്തികമാന്ദ്യങ്ങളെക്കാള് കഠിനമായിരിക്കും ഈ അവസ്ഥയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍