കര്‍ഷകര്‍ക്ക് ആപ്പ് വഴി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന് പുനേയിലെ സ്റ്റാര്‍ട്ടപ്പായ അഗ്രിടെക്ക്; ഗൂഗിള്‍ ക്ലൗഡിലൂടെ പ്രവര്‍ത്തിക്കുന്ന ആപ്പ് വഴി വിളകളുടെ വളര്‍ച്ച മുതല്‍ വില വരെയുള്ള കാര്യങ്ങള്‍ അറിയാം
ഡല്‍ഹി: രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ വിള നാശനഷ്ടം ഉണ്ടാകുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം മറ്റ് നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കാന് തയാറായി പുനേയിലെ അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പായ അഗ്രോസ്റ്റാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ പ്രവര്‍ത്തിക്കുന്ന ആപ്പ് വഴി വിളകളുടെ വളര്‍ച്ച മികവുറ്റതാക്കുന്നതിനും ഇതിന് വേണ്ട ചുവടുവെപ്പുകള്‍ എന്തെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.
ഇന്ത്യയിലെ നിരവധി ഭാഷകളില്‍ ആപ്പ് പ്രവര്‍ത്തനം നടത്തും. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള അനലറ്റിക്സും ഡിപ്ലോയിങ് മെഷീന് ലേണിങ്ങും വഴി സീഡ് ഒപ്റ്റിമൈസേഷന്‍, ക്രോപ്പ് റൊട്ടേഷന്‍, സോയില്‍ ന്യുട്രീഷ്യന്‍, പെസ്റ്റ് കണ്ട്രോള്, ഉല്പന്നങ്ങളുടെ വില എന്നിവ സംബന്ധിച്ച് ചെറുകിട കര്‍ഷകര്‍ക്ക് ആപ്പ് വിവരങ്ങള്‍ നല്‍കും. ഗൂഗിള്‍ ക്ലൗഡിലേക്ക് ആപ്പ് സേവനം മാറുന്നത് മുതല്‍ വേഗത്തിലുള്ള ലോണ്‍ പ്രോസസിങ്, വിളകള്‍ക്ക് വരുന്ന രോഗങ്ങള്‍ എന്നീവ മുന്‍കൂട്ടി കാണുന്നത് മുതല്‍ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സില്‍ വരെ കര്‍ഷകരെ സഹായിക്കാന്‍ ആപ്പിന് സാധിക്കും.
'ദ അഗ്രോ സ്റ്റാര്‍ അഗ്രി ഡോക്ടര്‍' എന്ന ആന്‍ഡ്രോയിഡ് ആപ്പ് വഴി ഒരു മില്യണിലധികം കര്‍ഷകരിലേക്കാണ് വിവരങ്ങളെത്തുന്നത്. മാത്രമല്ല വിളകളുടെ വില മുന്‍കൂട്ടി അറിയുന്നതിനായി കര്‍ഷകര്‍ക്ക് പ്രാദേശിക മാര്‍ക്കറ്റിലും ദേശീയ മാര്‍ക്കറ്റിലും നടക്കുന്ന കാര്യങ്ങള്‍ ആപ്പ് അപ്ഡേറ്റായി അറിയിക്കും. രാജ്യത്തെ 70 ശതമാനം കര്‍ഷകരും മൂന്ന് ഏക്കറിന് താഴെയാണ് അവരുടെ കൃഷി നടത്തുന്നത്. മാത്രമല്ല ഇത്തരത്തില്‍ കൃഷി ചെയ്യുന്ന 74 ശതമാനം ആളുകള്‍ക്കും കൃഷി സംബന്ധമായി അറിവില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍