News

ഗൂഗിള്‍ കോവിഡ്-19 നെ ചെറുക്കാന്‍ 800 മില്യണ്‍ ഡോളര്‍ സഹായം നല്‍കും; ചെറുകിട ഇടത്തരം ബിസിനസ് സംരംഭങ്ങളെയും കൈമറന്ന് സഹായിക്കും

സാന്‍ഫ്രാന്‍സിസ്‌കോ:കോവിഡ്-19  വ്യാപാനം ചെറുക്കുന്നതിനായി ടെക് ഭീമനായ ഗൂഗിള്‍  800 മില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കിയേക്കും.  കൂടാതെ ചെറുകിട ഇടത്തരം ബിസിനസ് സംരംഭകര്‍ക്കും,  (എസ്എംബികള്‍), ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പിന്തുണയ്ക്കാനും ഗൂഗിള്‍ 800 മില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കിയേക്കും,  ആല്‍ഫബെറ്റ് ഗൂഗിള്‍ സിഇഒ കൂടിയാ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  മാത്രമല്ല, ലോകാരോഗ്യ സംഘടന,  ലോകത്തിലെ 100 ലധികം വരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്കെല്ലാം സഹായം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.  

ലോകാരോഗ്യ സംഘടനയ്ക്കും ആഗോള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മൊത്തം 250 മില്യണ്‍ ഡോളര്‍ ഗ്രാന്റുകള്‍ നല്‍കുമെന്ന് ടെക് കമ്പനി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച 25 മില്യണ്‍ ഡോളറില്‍ നിന്നാണ് കമ്പനി ഇപ്പോള്‍ ധനസഹായത്തില്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്.  

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 340 ദശലക്ഷം ഡോളര്‍ ധനഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. . ദുരിതാശ്വാസ  ചെറുകിട ബിസിനസുകള്‍ക്കുള്ള ധനസഹാായം 20 മില്യണ്‍ ഡോളര്‍ അധികമായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.  കോവിഡ്-19 എന്ന മഹാമരാരിയെ ചെറുക്കാന്‍ ശ്രമിക്കുന്ന  സാങ്കേതിക കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. അമേരിക്കയിലും യൂറോപ്പിലുമായി 10 ദശലക്ഷത്തിലധികം റെസ്പിറേറ്റര്‍ മാസ്‌കുകള്‍ സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

Author

Related Articles