വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍
കാലിഫോര്‍ണിയ: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ചെലവിനത്തില്‍ ഇത്രയും തുക ലാഭിക്കാന്‍ ടെക് ഭീമന് കഴിഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈയിടെ അവസാനിച്ച ഒന്നാം പാദത്തില്‍ മാത്രം, പ്രമോഷനുകള്‍, യാത്രകള്‍, വിനോദസൗകര്യങ്ങള്‍ എന്നീ ചെലവുകളുടെ ഇനത്തില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 268 മില്യണ്‍ ഡോളര്‍ ലാഭിച്ചു. (ഏകദേശം 1,980 കോടി ഇന്ത്യന്‍ രൂപ).
പ്രധാനമായും കൊവിഡ് 19 മഹാമാരിയാണ് ഇതിനു കാരണമെന്ന് കമ്പനി വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍, ഇത് ഒരു ബില്യണ്‍ ഡോളറിലധികം വരും (ഏകദേശം 7,400 കോടി ഇന്ത്യന്‍ രൂപ). വിപണി പങ്കാളികള്‍ക്കും കമ്പനികള്‍ക്കും സെബി മാനദണ്ഡങ്ങളില്‍ ഇളവ് 2020 ല്‍ പരസ്യ, പ്രമോഷണല്‍ ചെലവുകള്‍ 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,360 കോടി ഇന്ത്യന്‍ രൂപ) കുറഞ്ഞതായി ഈ വര്‍ഷമാദ്യം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആല്‍ഫബെറ്റ് വ്യക്തമാക്കിയിരുന്നു.
മഹാമാരി കാരണം ചെലവിടല്‍ കുറച്ചതും കാംപെയ്നുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും പുന:ക്രമീകരിക്കുകയും ചില ഇവന്റുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രം സംഘടിപ്പിച്ചുമാണ് ചെലവുകള്‍ കുറച്ചത്. യാത്രാ, വിനോദ ചെലവുകള്‍ 371 മില്യണ്‍ ഡോളര്‍ കുറഞ്ഞു (ഏകദേശം 2,740 കോടി ഇന്ത്യന്‍ രൂപ). അതേസമയം, ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിച്ചു. മഹാമാരി കാരണം ആദ്യപാദത്തില്‍ കമ്പനിയുടെ വിപണന, ഭരണ ചെലവുകള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിഞ്ഞു. മാത്രമല്ല, വരുമാനത്തില്‍ 34 ശതമാനം വര്‍ധന നേടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍