തൊഴില്‍ തേടുന്നവര്‍ക്ക് ആശ്വാസമായി ഗൂഗിള്‍; കോര്‍മോ ജോബ്സ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത. ടെക്ക് ഭീമന്മാരായ ഗൂഗിള്‍ പുതിയ ആന്‍ട്രോയ്ഡ് ആപ്ലിക്കേഷനായ 'കോര്‍മോ ജോബ്സ്' ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 'എന്‍ട്രി ലെവല്‍' തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഗൂഗിളിന്റെ കോര്‍മോ ജോബ്സ് ഉപയോക്താക്കളെ സഹായിക്കും.
'കോര്‍മോ ജോബ്സിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് കോര്‍മോ ജോബ്സിലൂടെ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താം. ആപ്പിലൂടെത്തന്നെ തൊഴിലിനും അപേക്ഷിക്കാം', ഗൂഗിളിന്റെ കോര്‍മോ ജോബ്സ് റീജിയണല്‍ മാനേജറും ഓപ്പറേഷന്‍സ് ലീഡുമായ ബിക്കി റസല്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കോര്‍മോ ജോബ്സ് വന്‍സ്വീകാര്യത കയ്യടക്കിയ പശ്ചാത്തലത്തിലാണ് പുതിയ ആപ്പുമായുള്ള ഗൂഗിളിന്റെ ഇങ്ങോട്ടുള്ള വരവ്. നേരത്തെ, ഇന്തോനേഷ്യയിലും കോര്‍മോ ജോബ്സ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. കോര്‍മോ ജോബ്സ് എന്ന ബ്രാന്‍ഡിന് കീഴിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. അടിയുറച്ച തൊഴില്‍ പ്ലാറ്റ്ഫോമാകാന്‍ ഇന്ത്യയിലും കോര്‍മോ ജോബ്സിന് കഴിയുമെന്ന് ഗൂഗിള്‍ കരുതുന്നു. വിവിധ വിപണികളിലെ ബിസിനസുകളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധപ്പെടുത്തുകയാണ് ആപ്പിന്റെ പ്രഥമ ലക്ഷ്യം.
എന്‍ട്രി-ലെവല്‍ ഗണത്തില്‍പ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും തൊഴില്‍ സംബന്ധമായ പുതിയ കഴിവുകള്‍ പഠിച്ചെടുക്കാനും കോര്‍മോ ജോബ്സ് ഉപയോക്താക്കളെ സഹായിക്കും. തൊഴിലിന് ആവശ്യമായ റെസ്യൂമെ തയ്യാറാക്കാനുള്ള സൗകര്യവും ആപ്പ് ഉറപ്പുവരുത്തുന്നുണ്ട്. നേരത്തെ, പെയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ വഴി കോര്‍മോ ജോബ്സ് സേവനങ്ങള്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ജോബ്സ് സ്പോട് എന്ന ബ്രാന്‍ഡിന് മുഖേനയായിരുന്നു ഇത്. എന്തായാലും കോര്‍മോ ജോബ്സിന് കീഴിലാണ് ആപ്പ് സേവനങ്ങള്‍ കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ കോര്‍മോ ജോബ്സിനെ പിന്തുണച്ച് സൊമാറ്റോ, ഡന്‍സോ തുടങ്ങിയ കമ്പനികള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ആവശ്യമായ കഴിവും പരിചയസമ്പത്തുമുള്ള ഉത്തമരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കോര്‍മോ ജോബ്സിന്റെ അല്‍ഗോരിതം ഫലപ്രദമാണെന്ന് ഈ കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ 20 ലക്ഷത്തില്‍പ്പരം സ്ഥിരീകരിച്ച തൊഴില്‍ അവസരങ്ങള്‍ ആപ്പിലുണ്ട്.
ബിസിനസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ അതിവേഗം വളരുന്ന വിപണികളില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് കോര്‍മോ ജോബ്സ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ പ്ലാറ്റ്ഫോമിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍