നേരായ വഴികാണിക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചര്‍; സ്ത്രീകള്‍ക്കുനേരെ രാത്രിയുടെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുക ലക്ഷ്യം
മുംബൈ: നിങ്ങള്‍ നടക്കുകയോ ഡ്രൈവിങ് ചെയ്യുകയോ ലോകത്തെവിടെയെങ്കിലും പോയാലും നിങ്ങള്‍ പോകുന്നിടത്തെല്ലാം ഗൂഗിള്‍ മാപ്പ് വലിയൊരു ഉപകാരം തന്നെയാണ്. വഴികള്‍ മാത്രം കാണിച്ചു തന്നിരുന്ന മാപ്പ് പിന്നീട് പമ്പുകളും, എടിഎം, റെസ്റ്റോറന്റ്, തുടങ്ങി എല്ലാം ഇപ്പോള്‍ വ്യക്തമായി ഗൂഗിള്‍ മാപ്പ് കൃത്യമായി കാണിച്ച് തന്നിരിക്കും. ഇപ്പോള്‍ ട്രാഫിക്ക് റോഡുകള്‍ മാത്രം കാണിക്കാന്‍ മാത്രമല്ല, നല്ല തെളിച്ചമുള്ള വഴികളും കാണിക്കാന്‍ തയ്യാറായി ഗൂഗിള്‍ മാപ്പ്. പുതിയ ബീറ്റാ വേര്‍ഷന്‍ 10.31.0.-ലാണ് വഴികള്‍ എത്രത്തോളം വെളിച്ചമുള്ളതാണെന്ന് തെളിയുക.
നഗരങ്ങളിലെ വെളിച്ചമുള്ള റോഡുകളും കവലകളും മനസ്സിലാക്കാന്‍ ഉപയോഗപ്രദമാകുന്നതരത്തിലാണ് പുതിയ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. നല്ല വെളിച്ചമുള്ള റോഡുകളാണെങ്കില്‍ മഞ്ഞ വര തെളിയും. വെളിച്ചക്കുറവുള്ള വഴികളും എടുത്തുകാണിക്കും. രാത്രിയാത്രയ്ക്ക് ഈ വഴി സുരക്ഷിതമാണോ എന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം.
ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പാക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ക്കുനേരെ രാത്രിയുടെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ പുതിയ സൗകര്യം സഹായമാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കായി ഗൂഗിള്‍ 'സ്റ്റേ സേഫര്‍' ആപ്പ് ഇറക്കിയിരുന്നു. ടാക്സികളില്‍ യാത്രചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ വഴിമാറ്റിയോടിച്ചാല് സിഗ്നല്‍ കാണിക്കുന്നതാണിത്. യഥാര്‍ഥ വഴിയില്‍നിന്ന് 0.5 കിലോ മീറ്റര്‍ മാറിയോടിയാല് യാത്രക്കാരുടെ മൊബൈലില്‍ സിഗ്നല്‍ വരും. യാത്രചെയ്യുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ഫോണിലെ കോണ്ടാക്ട് നമ്പറുകളിലേക്ക് പോവുകയും ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍