News

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുക്കാര്‍ക്കെതിരെ നടിപടിയുമായി ഗൂഗിള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുക്കാര്‍ക്കെതിരെ നടിപടിയെടുക്കാനൊരുങ്ങി ഗൂഗിള്‍. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കാത്ത ആപ്പുകളെയെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചു. തട്ടിപ്പാണെന്ന് കണ്ടെത്തിയ ചില ആപ്പുകള്‍ നീക്കം ചെയ്തെന്നും ഗൂഗിള്‍ പുറത്തുവിട്ട ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

തട്ടിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന എല്ലാതരം ആപ്പ് ഉടമകള്‍ക്കും ബുധനാഴ്ചയാണ് ഗൂഗിള്‍ മെയില്‍ അയച്ചത്. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ആവശ്യമാണ്. ഈ രേഖ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വായ്പ രംഗത്ത് എത്തിയതോടെയാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് സൈബര്‍ സുരക്ഷ വിദഗ്ദര്‍ പറയുന്നു. അംഗീകൃത ബാങ്കുകള്‍ കൊവിഡ് കാലത്ത് വായപ നല്‍കുന്നത് കുറച്ചിരുന്നു. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ വായ്പകള്‍ രംഗപ്രവേശനം ചെയ്തത്.

Author

Related Articles