തൊഴിലന്വേഷകരുടെ പരാതി 'ഒത്തുതീര്‍പ്പാക്കാന്‍' ഗൂഗിളിന് ചെലവായത് 75 കോടി! ഉയര്‍ന്ന യോഗ്യതയും പ്രോഗ്രാമിങ് എക്സപീരിയന്‍സും ഉണ്ടായിട്ടും പ്രായത്തിന്റെ പേരില്‍ വിവേചനം കാട്ടുന്നുവെന്ന് സീനിയര്‍ ടെക്കികള്‍
കലിഫോര്‍ണിയ: ഐടി ഭീമനായ ഗൂഗിളിന് നേരെ പരാതിയുമായി തൊഴിലന്വേഷകരായ ടെക്കികള്‍. പ്രായം അല്പം കടന്നു പോയെന്ന് പറഞ്ഞ് കമ്പനി ഇത്തരത്തിലുള്ള വരെ തഴയുകയാണെന്നും ഉയര്‍ന്ന യോഗ്യതയും പ്രോഗ്രാമിങ് പ്രവൃത്തി പരിചയവും ഉണ്ടായിട്ടും തങ്ങള്‍ക്ക് ജോലി നല്കാന് കമ്പി തയാറാകുന്നില്ലെന്നും കാട്ടിയായിരുന്നു പരാതി. കമ്പനിയില്‍ നാല തവണ അഭിമുഖത്തിന് അവസരം കിട്ടിയിട്ടും തൊഴില്‍ ലഭിക്കാതിരുന്ന യുവതിയാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്.
ഇവര്‍ക്കൊപ്പം തന്നെ സമാനമായ രീതിയില്‍ അവഗണന നേരിട്ട 40 തൊഴില്‍ അന്വേഷകരും പരാതി നല്കാന് യുവതിക്കൊപ്പം ഉറച്ചു നിന്നു. ഇത്തരത്തില്‍ കമ്പനിയില്‍ നിന്നും അവഗണന നേരിട്ട 227 ആളുകള്‍ക്ക് 35000 യുഎസ് ഡോളര്‍ വീതവും കമ്പനി നഷ്ടപരിഹാരം നല്‍കണം. പരാതി പരിഹരിക്കാന്‍ ആകെ 11 മില്യണ്‍ ഡോളറാണ് കമ്പനിയ്ക്ക് ചെലവഴിക്കേണ്ടി വരിക. ഇത് ഏകദേശം 75 കോടി ഇന്ത്യന്‍ രൂപ വരും.
മാത്രമല്ല പ്രായം സംബന്ധിച്ച് ഇത്തരം പക്ഷാഭേദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും റിക്രൂട്ടിങ് അടക്കമുള്ള കാര്യങ്ങളില്‍ വരുന്ന പരാതികളില്‍ കൃത്യമായ പരിഹാരം കാണുന്നതിന് കമ്മറ്റി രൂപീകരിക്കണമെന്നും ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ് ഇന്കോര്പ്പറേറ്റഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഗിളിന്റെ അഭിഭാഷകരും കേസ് ഫയല്‍ ചെയ്ത 40-ലധികം തൊഴിലന്വേഷകരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ഫെഡറല്‍ ജഡ്ജിക്ക് വെള്ളിയാഴ്ച അന്തിമ തീര്‍പ്പാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചു. കരാറില്‍ നിന്ന് അഭിഭാഷകര്‍ ഏകദേശം 2.75 ദശലക്ഷം ഡോളര്‍ ശേഖരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
പ്രായമായവരോട് ''ആസൂത്രിതമായ രീതിയും വിവേചനവും പ്രയോഗിക്കുന്നു'' എന്നാണ് കമ്പനിക്കെതിരെ പരാതി സമര്‍പ്പിച്ച ചെറിന് ഫില്ലെക്സ് ആരോപിച്ചത്.''പ്രായ വിവേചനം സാങ്കേതിക വ്യവസായത്തില്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ്, ഈ കേസില്‍ ഞങ്ങളുടെ കക്ഷികള്‍ക്കായി ന്യായമായ ഒരു പരിഹാരം നേടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,''
ഫില്ലെക്കസിന്റെ അഭിഭാഷകന് ഡാനിയേല്‍ ലോ വ്യക്തമാക്കി. എന്നാല്‍ ഗൂഗിള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഫില്ലെക്സും മറ്റ് തൊഴിലന്വേഷകരും ജോലിക്ക് ആവശ്യമായ സാങ്കേതിക അഭിരുചി പ്രകടിപ്പിച്ചില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍