News

പരസ്പരം പോരടിച്ച് ഗൂഗിളും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും

ചില ഫയലുകള്‍ ലീക്ക് ചെയ്തെന്ന് ആരോപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ രംഗത്തെത്തിയതിന് പിന്നാലെ കോംപറ്റീഷന്‍ കമ്മീഷനും ഗൂഗിളിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ആന്‍ഡ്രോയിഡ് ഉപയോഗിച്ച് ഗൂഗിള്‍ ഇന്ത്യയിലെ പ്രബലമായ സ്ഥാനം ദുരുപയോഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്ലേ സ്റ്റോറിന്റെയും ക്രോം ബ്രൗസറിന്റെയും ഗൂഗിള്‍ സെര്‍ച്ചിന്റെയും ആധിപത്യം നിലനിര്‍ത്താന്‍ ഗൂഗിള്‍ കൃത്രിമത്വം കാണിച്ചെന്നാണ് കണ്ടെത്തിയത്. ഇന്ത്യയുടെ മത്സര നിയമത്തിലെ സെക്ഷന്‍ 4 (2) (എ) ഐ, സെക്ഷന്‍ 4 (2) (ബി), സെക്ഷന്‍ 4 (2) (സി), സെക്ഷന്‍ 4 (2) (ഡി) എന്നിവ ഗൂഗിള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈക്കോടതിയില്‍ സിസിഐയുടെ അന്വേഷണത്തെ ഒരു തരത്തിലും തടയാനാവില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും സൈബര്‍ നിയമ വിദഗ്ധനുമായ എന്‍.എസ്. നപ്പിനായ്, പറഞ്ഞു.

Author

Related Articles