News

ലക്ഷണം പറഞ്ഞാല്‍ മതി ഡോക്ടര്‍മാരെ പോലെ ഗൂഗിളും രോഗ നിര്‍ണയം നടത്തും; ആഗോള തലത്തില്‍ ഡോക്ടര്‍മാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടെക്ക് ഭീമന്‍

രോഗങ്ങളോ അതന്റെ ലക്ഷങ്ങളോ ഒക്കെ നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ കൃത്യമായ വിവരങ്ങള്‍ ഏതാണെന്ന കാര്യത്തില്‍ എപ്പോഴും നാം കുഴങ്ങിപ്പോകുന്നതാണ് പതിവ്. എന്നാല്‍ ആഗോള തലത്തിലെ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി സീനിയര്‍ വൈസ് പ്രസിഡന്റ് ബെന്‍ ഗോമസ് ബെംഗലൂരുവില്‍ വെച്ച് വ്യക്തമാക്കി.

സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  രോഗനിര്‍ണ്ണയം സംബന്ധിച്ച് ഇന്‍ര്‍നെറ്റിലെ കൃത്യത കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായി രോഗനിര്‍ണയം നടത്താനും സാധ്യതയുണ്ടെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് രോഗലക്ഷണങ്ങള്‍ എന്താണെന്നും ഉചിത വിവരങ്ങള്‍ അറിയാന്‍ നിരവധി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സെര്‍ച്ച് എഞ്ചിനില്‍ ഡോക്ടര്‍മാര്‍ ക്യൂറേറ്റ് ചെയ്ത വിവരങ്ങള്‍ ഉണ്ടെന്നും ആരോഗ്യ പരിപാലന കമ്പനിയായ മയോ ക്ലിനിക്കിലെ ഡോക്ടര്‍മാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ മറ്റ് മെഡിക്കല്‍ ബോഡികളില്‍ നിന്നും വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ള വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.  പൊതുജനം ആഗ്രഹിക്കുന്ന കൃത്യമായ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാക്കാനാകുന്നത്. ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഗൂഗിള്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എപ്പോഴും ജിജ്ഞാസ പുലര്‍ത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.

ടാന്‍സാനിയയില്‍ ജനിച്ച ഗോമസ് ബെംഗളൂരുവിലാണ് വളര്‍ന്നത്. സെന്റ് ജോസഫ് സ്‌കൂളിലെ പഠനശേഷം ഒഹിയോയിലെ കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎയും യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിരുന്നു.

Author

Related Articles