News

വാര്‍ത്താ മാധ്യമങ്ങള്‍ക്ക് 100 കോടി രൂപ പ്രതിഫലം നല്‍കാനുള്ള പദ്ധതിയുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് 100 കോടി രൂപ പ്രതിഫലം നല്‍കാന്‍ പദ്ധതിയിടുന്നതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. വാര്‍ത്തകള്‍ പുനരുപയോഗിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാനാണ് തീരുമാനം. നേരത്തെ ഇത് സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ നിയമനടപടി വരുന്ന സാഹചര്യത്തിലാണ് നീക്കം.

ന്യൂസ് ഷോകേസ് എന്ന പേരില്‍ ഗൂഗിളിന്റെ പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കൂടിയാണ് നീക്കം. ഇത് ജര്‍മനിയില്‍ ആദ്യം വിപണിയില്‍ എത്തുമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ജര്‍മന്‍ പത്രങ്ങളായ ദെര്‍ സ്പെയിഗല്‍, സ്റ്റേന്‍, ദ, സെയിറ്റ തുടങ്ങിയവരുമായി കരാറില്‍ ഒപ്പുവെച്ചു.

ബെല്‍ജിയം, ഇന്ത്യ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രിട്ടണ്‍, ബ്രസീല്‍, കാനഡ, ജര്‍മ്മനി എന്നിവിടങ്ങളിലെ 200 ഓളം പ്രസാധകരുമായി ഇതിനകം കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്. സ്റ്റോറികള്‍ തെരഞ്ഞെടുക്കുന്നതിനും അത് അവതരിപ്പിക്കുന്നതിനുമുള്ള പുതിയ സംവിധാനം ആദ്യം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും പിന്നീട് ആപ്പിളിലും ആരംഭിക്കാനാണ് പദ്ധതി.

Author

Related Articles