News

ബിപിസിഎല്‍ സ്വകാര്യവത്കരണം; ഉപദേശകരായി ഡെലോയ്റ്റ് ടൗഷെ,നടപടികള്‍ ത്വരിതഗതിയിലേക്ക്

ദില്ലി: ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു. ഉപദേശകരായി നിക്ഷേപ-പൊതു ആസ്തി കൈകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഡെലോയ്റ്റ് ടൗഷെ ലിമിറ്റഡിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. ഇനി ബിപിസിഎല്ലിന്റെ വില്‍പ്പന നടപടികള്‍ ത്വരിതഗതിയിലാകും. ബിപിസിഎല്ലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 53.29 % ഓഹരികളാണ് വില്‍ക്കുന്നത്.

65000 കോടി രൂപയുടെ സമാഹരണമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 മാര്‍ച്ചിനകം ഈ മഹാരത്‌ന കമ്പനി സ്വകാര്യവത്കരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന ധനകമ്മി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബിപിസിഎല്‍ അടക്കമുള്ള പൊതുമേഖലാ കമ്പനികള്‍ വില്‍ക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1.05 ലക്ഷം കോടിയുടെ സമാഹരണമാണ് ലക്ഷ്യം. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പരിശോധിച്ച് ഡെലോയ്റ്റ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുക. 

കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍. 

നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ കൈവശം 53.29 ശതമാനം ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നത്. എന്നാല്‍ ഓഹരി വിലയുമായി ബന്ധപ്പെട്ട കണക്കുകള്‍ക്കിടയില്‍ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായാണ് മുന്‍പോട്ട് പോകുന്നത്. നിലവിലെ ഓഹരി വില കണക്കാക്കിയാല്‍ 60000 കോടി രൂപയില്‍ താഴെ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 25 ശതമാനം ഓഹരി വില കല്‍പ്പിച്ചാല്‍ മാത്രമേ  75000 കോടി രൂപയിലേക്കെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

News Desk
Author

Related Articles