ഒരു കോടി ജോലിക്കായി പുതിയ ദേശീയ ഇലക്ട്രോണിക്സ് നയം സര്‍ക്കാര്‍ അംഗീകരിക്കുന്നു
2025 ഓടെ ഇലക്ട്രോണിക് ഉത്പന്ന പരിസ്ഥിതി സംവിധാനത്തിലൂടെ 400 കോടി ഡോളര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഇലക്ട്രോണിക്സ് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇലക്ട്രോണിക്സ് വ്യവസായരംഗം ശക്തിപ്പെടുത്താനുള്ള പുതിയ നയങ്ങളാണ് തീരുമാനിക്കുന്നത്.
2025 ഓടെ 400 ബില്ല്യണ്‍ ഡോളര്‍ ആണ് ലക്ഷ്യമിടുന്നത്. ഇതോടെ 1 കോടി ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളും നല്‍കും. രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 400 ബില്ല്യണ്‍ ഡോളര്‍ ആക്കി വളര്‍ത്തുക എന്നുള്ളതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നാഷണല്‍ ഇലക്ട്രോണിക്സ് പോളിസി 2019 ല്‍ രാജ്യത്ത് മൊബൈല്‍ ഉല്പാദനം 1 ബില്ല്യണ്‍ യൂണിറ്റായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് നിന്നും കോടികളുടെ കയറ്റുമതി നടക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഈ നിയമപ്രകാരം ഇലക്ട്രോണിക്സ് ഉല്‍പ്പാദനം വലിയ തോതില്‍ ഉയര്‍ത്താന്‍ ഗവണ്മെന്റ് ലക്ഷ്യമിടുന്നു.ആദ്യത്തെ ഇലക്ട്രോണിക്സ് നയം വന്നത് 2012 ല്‍ ആണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍