News

മെയ് മാസത്തിലെ ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപയിലേക്കെത്തി

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019 മെയ് മാസത്തില്‍ ആകെ ജിഎസ്ടി സമാഹരണം 1,00,289 കോടി രൂപയിലേക്കെത്തിയെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂെട  വ്യക്താമക്കുന്നത്. മൂന്ന് മാസക്കാലം ജിഎസ്ടി വരുമാനത്തില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടായെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയും, മാര്‍ച്ചില്‍ 1,06,577  കോടി രൂപയുടെ ജിഎസ്ടി സമാഹരണവുമാണ് ഉണ്ടായിട്ടുള്ളത്. 

2018 മെയ് മാസത്തെ അപേക്ഷിച്ച് 6.67 ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്. 2018 മെയ് മാസത്തില്‍ 94,016 കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സമാഹരണത്തിലൂടെ നേടിയത്. അതേസമയം പ്രതിമാസ ജിഎസ്ടി വരുമാനത്തിലും റെക്കോര്‍ഡ് വര്‍ധവാണ് 2018-2019 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെയ്മാസത്തില്‍ രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2.21 ശതമാനത്തിന്റ വര്‍ധനവാണ് ആകെ പ്രതിമാസ ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്.

അതേസമയം 2019 മെയ് മാസത്തില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനം 17,811 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലെ ആകെ കളക്ഷന്‍  24,462 കോടി രൂപയുമാണ് ഉണ്ടായിട്ടുള്ളത്. സംയോജിത ജിഎസ്ടിയില്‍ നിന്നുള്ള വരുമാനമാവട്ടെ 49,891 കോടി രൂപയുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കയറ്റുമതി അടക്കമുള്ള കാര്യങ്ങളിലെ കണക്കുകളാണിതെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 

 

 

Author

Related Articles