News

ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: ;ചെറുകിട സമ്പദ്യവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ പലിശ നിരക്ക് വെട്ടിക്കുറച്ചു. പലിശ നിരക്ക് 10 ബേസിസ് പോയിന്റാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. പുതിയ നിരക്ക് 2019 ജൂലൈ മുതല്‍ സെബ്റ്റര്‍ വരെയുള്ള കാലയളില്‍ പ്രാബല്യത്തില്‍ വരും. പലിശ നിരക്കില്‍ കുറവ് വരുന്നതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ (പിപിഎഫ്) പലിശ നിരക്കില്‍ നേരത്തെയുണ്ടായിരുന്ന 8 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. 

സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന്റെ നിരക്ക് 8.7 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറയുകയും ചെയ്തു. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ (NSC) നിരക്ക് 8.6 ശതമാനമായും,  Sukanya Samridhi Yojana സ്‌കീമിന്റെ പലിശ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 

അതേസമയം കിസാന്‍ വികാസ് പത്രയുടെ നിരക്ക് 7.7 ശതമാനത്തില്‍ നിന്നും 7.6 ശതമാനമായും കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് കുറക്കുന്നതോടെ  രാജ്യത്തെ ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Author

Related Articles