കോര്‍പറേറ്റുകളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
കോര്‍പറേറ്റുകളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി, കേന്ദ്ര ധനകാര്യ മന്ത്രാലയം മാര്‍ച്ച് 15ലേക്ക് നീട്ടി. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്. കോവിഡും ഇലക്ട്രോണിക് ഫയലിംഗിലെ പ്രശ്നങ്ങളെയും തുടര്‍ന്ന് സമയപരിധി നീട്ടുകയാണെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സ് (സിബിഡിറ്റി) അറിയിച്ചത്.
2021 സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് കോര്‍പറേറ്റുകള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി നല്‍കുന്നത്. ഒക്ടോബര്‍ 31 ആയിരുന്നു യഥാര്‍ത്ഥ സമയപരിധി. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമാകുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍