News

ആസ്തികളുടെ വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ 1000 കോടി സമാഹരിക്കും

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ആസ്തി വില്‍പ്പനയിലൂടെ 1000 കോടി രൂപ സമാഹരിക്കാന്‍  പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. 29,000 കോടി രൂപയുടെ വായ്പാ ബാധ്യതയില്‍ വലിയ തുക ആസ്തി വില്‍പ്പനയിലൂടെ അടച്ചു തീര്‍ക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. 

എയര്‍ ഇന്ത്യയുടെ ഓഫീസുകളും , കെട്ടിടങ്ങളും വില്‍ക്കുന്നതോടെ 1400 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. അതേസമയം എയര്‍ ഇന്ത്യയുടെ ആകെ കടം 54,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതില്‍ 29,000 കോടി രൂപയുടെ കടബാധ്യത എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങിലേക്ക് മാറ്റിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എയര്‍ ഇന്ത്യയുടെ 76 ശതമാനം വരുന്ന ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാലിപ്പോള്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ പുതിയ നീക്കമാണ് നടത്തുന്നത്. ഉപ കമ്പനികളുടെ ആസ്തികള്‍ വിറ്റഴിച്ച് സാമ്പത്തിക ബാധ്യത തീര്‍ക്കുക എന്ന തീരുമാനമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

Author

Related Articles