പശു ഉത്പന്നങ്ങള്‍ക്ക് മാത്രം പ്രത്യേക സ്റ്റാര്‍ട്ടപ്പ് പദ്ധതി; ചാണകം, ഗോ മൂത്രം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാനുള്ള നീക്കം; കേന്ദ്രസര്‍ക്കാര്‍ പുതിയ സ്റ്റാര്‍ട്ടപ്പിന് 60 ശതമാനം ധനസഹായം നല്‍കും
ന്യൂഡല്‍ഹി: പശു ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ പിന്തുണ. ഇത്തരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 60 ശതമാനം ധനസഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പശു ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏകദേശം 500 കോടി രൂപയോളം നീക്കിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പശുവിന് പാല്, നെയ്യ് എന്നിവയ്ക്ക് പുറമെ ചാണകം, ഗോ മൂത്രം എന്നിവ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, ചികിത്സയ്ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും, ഇതിലൂടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചാണകത്തിന്റെയും, ഗോ മൂത്രത്തിന്റെയും വാണിജ്യവത്ക്കരണം പുതിയൊരു തലത്തിലക്കേ് കൊണ്ടെത്തിക്കാന്‍ സഹായകമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതേസമയം പശുവളര്‍ത്തലിനോട് രാജ്യത്തെ ജനങ്ങള്‍ക്ക് താത്പര്യം കുറഞ്ഞുവരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ പ്രവണത രാജ്യത്ത് നിന്ന് ഇല്ലാതാക്കാന്‍ പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പശു ഉത്പ്പന്നങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നതോടപ്പം രാജ്യത്തെ പൊതു പാരമ്പര്യം നിലനിര്‍ത്താനാകുമെന്നാണ് പുതിയ സംരംഭങ്ങളിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഗോക്കളെ സംരംക്ഷിക്കാനുള്ള പുതിയ പദ്ധഥതികള് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍