News

റാഫേല്‍ കരാറില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ദ ഹിന്ദു പത്രം; ഇന്റര്‍ ഗവണ്‍മെന്റ് കരാറിലെ നിയമങ്ങളില്‍ 8 മാറ്റങ്ങള്‍ വരുത്തി

റാഫേല്‍ കരാറില്‍ മോദിസര്‍ക്കാര്‍ അഴിമതി  വ്യവസ്ഥകളും നിയമങ്ങളുമെല്ലാം മറികടന്നുവെന്ന് പ്രമുഖ ദേശീയ പത്രമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. റാഫേള്‍ കരാറില്‍ നിയമ വിരുദ്ധമായി  മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്നും അഴിമതി വിരുദ്ധ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നുമാണ് ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ടില്‍ എന്‍ റാം സൂചിപ്പിച്ചിട്ടുള്ളത്. ഇന്റര്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പു വയ്ക്കക്കുന്നതിന് മുന്‍പായി മോദി സര്‍ക്കാര്‍ എസ്‌ക്രോ അക്കൗണ്ട് വഴി പണം കൈമാറിയെന്നും ഇത് രാജ്യത്തിന്റെ നിയമത്തിന് എതിരാണെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഡിഫന്‍സ് പ്രൊസീജിയറിലെ (ഡിപിപി)) ഏജന്റ്‌സ് കമ്മീഷനെയും, റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയഷന്റെയും  എംബിഡിഎ ഫ്രാന്‍സിന്റേയും കമ്പനി ആക്‌സൈസ് അക്കൗണ്ട് വഴി സര്‍ക്കാര്‍ ഇവരെയെല്ലാം ഒഴിവാക്കി. 

മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രിയായ സമയത്താണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന്  ഇന്റര്‍ഗവണ്‍മെന്റ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയത്. നിയമ വ്യവസ്ഥയില്‍ എട്ട് മാറ്റങ്ങളാണ് പ്രധാനമായും യോഗത്തില്‍ വരുത്തിയതെന്നാണ് ഹിന്ദു റിപ്പോര്‍ട്ടര്‍ എന്‍ റാം എടുത്തു പറയുന്ന പ്രധാനപ്പെട്ട കാര്യമാണ്. ഐജിഎയ്ക്കും അനുബന്ധ രേഖകള്‍ക്കും പ്രധാനമന്ത്രിയുടെ കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുള്ളത് നിയമ വിരുദ്ധമായിട്ടാണ്. കോണ്‍ഗ്രസ് ഭരണ കാലത്തെ വ്യത്യസ്തമായ ഇടപെടലിനെ മോദിസര്‍ക്കാര്‍ ഇടനിലക്കാരെ ഉപയോഗിച്ചിട്ടുള്ളത്. അഴിമതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസും  പ്രവര്‍ത്തിച്ചുവെന്ന വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. മോദിസര്‍ക്കാര്‍ ഇന്റര്‍ കരാറില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമായും റാം എടുത്തു പറയുന്നുണ്ട്. 

 

Author

Related Articles