News

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുനഃസ്ഥാപിച്ചു; നടപടി നിരക്ക് കുറച്ചതിന് പിന്നാലെ

ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശ നിരക്ക് കുറച്ചതിനുപിന്നാലെ പഴയ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഇടക്കാല, ദീര്‍ഘകാല നിക്ഷേപ സ്‌കീമുകളുടെ പലിശ അരശതമാനംമുതല്‍ ഒരുശതമാനംവരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് അറയിപ്പുവന്നത്. 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ നിരക്കുകള്‍തന്ന തുടരുമെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട ധനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നത്.

സാധാരണക്കാരുടെ നിക്ഷേപ പദ്ധതിയായ ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കില്‍ വീണ്ടും കുത്തനെ കുറവുവരുത്തിയതില്‍ വ്യാപക പ്രതിഷേധമുണ്ടായേക്കുമെന്നുകരുതിയാകാം പിന്‍വലിക്കല്‍. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും തീരുമാനം പിന്‍വലിക്കാന്‍ പ്രരിപ്പിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.

    സേവിങ്‌സ്-3.5 ശതമാനം (നാലു ശതമാനം)
    പി.പി.എഫ്.-6.4 ശതമാനം (7.1).
    നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്-5.9 (6.8).
    കിസാന്‍ വികാസ് പത്ര-6.2 (6.9) (കാലാവധിയാവാന്‍ 124 മാസത്തിനുപകരം 138 മാസമെടുക്കും.
    സുകന്യ സമൃദ്ധി അക്കൗണ്ട്-6.9 (7.6).
    സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം-6.5 (7.4).
    ഒരുകൊല്ലം, രണ്ടുകൊല്ലം, മൂന്നുകൊല്ലം, അഞ്ചുകൊല്ലം എന്നീ നിശ്ചിതകാല നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.4, അഞ്ച്, 5.1,  5.8 എന്നിങ്ങനെയായിരിക്കും പലിശ.
    അഞ്ചുകൊല്ലത്തെ റിക്കറിങ് ഡിപ്പോസിറ്റ്-5.3 (5.8).

Author

Related Articles