ഇന്ധന വിലയില്‍ നട്ടംതിരിഞ്ഞ് ജനം, നേട്ടമുണ്ടാക്കി സര്‍ക്കാര്‍; 88 ശതമാനം അധിക വരുമാനം
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നേടിയത് റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷം എക്സൈസ് തീരുവയില്‍ വരുത്തിയ വര്‍ധന വഴി, 202021ല്‍ 3.35 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 88 ശതമാനം കൂടുതലാണ്. നടപ്പു സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും ലോക്സഭാ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില് വരുമാനം ഇതിലും ഉയര്‍ന്നേനെ. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിനു വില കുറയുന്നതിന്റെ നേട്ടം ഉപയോക്താക്കള്‍ക്കു കൈമാറാതെ, തീരുവ വര്‍ധിപ്പിച്ചത് അന്നു വിമര്‍ശനവിധേയമായിരുന്നു. പെട്രോള്‍ ലിറ്ററിന് 19.98 രൂപയില്‍ നിന്ന് 32.9 രൂപയും ഡീസലിന് 15.83 രൂപയില്‍ നിന്ന് 31.8 രൂപയുമായി വര്‍ധിപ്പിച്ചെന്നാണ് ചോദ്യത്തിനു നല്കിയ മറുപടി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്ന് 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതാണ് കഴിഞ്ഞ വര്‍ഷം 3.35 ലക്ഷം കോടിയായി വര്‍ധിച്ചത്. 201819ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍