News

ഇലക്ടറല്‍ ബോണ്ട്: വില്‍പ്പന ജനുവരി ഒന്ന് മുതല്‍ 10 വരെ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന ബോണ്ടുകളായി നല്‍കാം. എസ്ബിഐ ശാഖകളില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബോണ്ടുകള്‍ ബാങ്കില്‍ നില്‍കി പണമാക്കും.

15 ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ പണമാക്കിയില്ല എങ്കില്‍ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മാറ്റും. 1951ലെ ജനപ്രാതിധ്യ നിയമത്തിന്റെ സെക്ഷന്‍ 29എ അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതും തൊട്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് നേടിയതുമായ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കു. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി 2017ല്‍ ആണ് ഇലക്ടറല്‍ ബോണ്ട് എന്ന ആശയം അവകരിപ്പിച്ചത്. 2018 മാര്‍ച്ചിലാണ് ലോക്സഭ മണിബില്ലായി ഇലക്ടറല്‍ ബോണ്ടിന് അംഗീകാരം നല്‍കിയത്.

Author

Related Articles