ഡിടിഎച്ച് സേവന മേഖലയില്‍ പരിഷ്കാരം: ലൈസന്‍സ് കാലാവധി ഇനി മുതല്‍ 20 വര്‍ഷം
ന്യൂഡല്‍ഹി: രാജ്യത്തെ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്) സേവനം നല്‍കുന്നതിനുള്ള ലൈസന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കാനുള്ള ശുപാര്‍ശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഡിടിഎച്ച് ലൈസന്‍സിന്റെ കാലാവധി ഇനി മുതല്‍ 20 വര്‍ഷത്തേക്ക് ആയിരിക്കും. നിലവില്‍ 10 വര്‍ഷമായിരുന്നു കാലാവധി. ഇതിനു പുറമെ ഒരു തവണ 10 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി പുതുക്കാന്‍ സാധിക്കും.
മൊത്ത വരുമാനത്തിന്റെ 10% ല്‍, നിന്നും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവി(AGR)ന്റെ എട്ട് ശതമാനമായി ലൈസന്‍സ് ഫീസ് പരിഷ്കരിച്ചിട്ടുണ്ട്. മൊത്ത വരുമാനത്തില്‍ നിന്നും ജിഎസ്ടി കുറച്ചുതിനുശേഷമായിരിക്കും AGR കണക്കാക്കുക. ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ ചാനല്‍ ശേഷിയുടെ പരമാവധി അഞ്ച് ശതമാനം, അംഗീകൃത പ്ലാറ്റ്ഫോം ചാനലുകളായി ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഓരോ പ്ലാറ്റ്ഫോം സര്‍വീസ് ചാനലുകള്‍ക്കും പതിനായിരം രൂപ നിരക്കില്‍ രജിസ്ട്രേഷന് ഫീസ് ഈടാക്കും.
താല്പര്യമുള്ള ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക്, മറ്റ് ടിവി ചാനല്‍ വിതരണ ദാതാക്കളുമായി,അടിസ്ഥാന സൗകര്യങ്ങള്‍ പങ്കു വയ്ക്കാവുന്നതാണ്. നിലവിലെ മാര്‍ഗ നിര്‍ദേശത്തില്‍, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ആയ 49% ആണ്. ഇത് ഗവണ്മെന്റ് നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനങ്ങളെല്ലാം പ്രാബല്യത്തില്‍ വരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍