കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് 31,560 കോടി രൂപ നല്‍കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 31,560 കോടി രൂപയുടെ വൈദ്യുതി പദ്ധതിക്ക് അംഗീകാരം നല്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റിന്റെ സാമ്പത്തിക കാര്യ കമ്മറ്റിയുടെ യോഗമാണ് വൈദ്യുതി പദ്ധതിക്ക് കൂടുതല്‍ തുക നല്കാന് തീരുമാനിച്ചത്. കമ്മറ്റിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ബിഹാറിലും, ഉത്തര്പ്രദശിലും വിവിധ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും.
ബിഹാറിലെ ബക്സറില് 10,439 കോടി രൂപ ചിലവിട്ട് 660 മെഗാവാട്ടില്‍ രണ്ടു വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ ഇതേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ചിലവാക്കുക 11,089 കോടി രൂപയോളമാണ്. കൂടുതല്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിലും നടപ്പിലാക്കുന്നുണ്ട്. സത്ലജ് വിദ്യുതി നിഗം എന്ന പൊതുമേഖലാ സ്ഥാപനമാണ് പദ്ധതികള്‍ നടപ്പിലാക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍