News

സെബിക്ക് ഇനി പുതിയ ചെയര്‍മാന്‍; അപേക്ഷ സര്‍ക്കാര്‍ ക്ഷണിച്ചു; നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി നീട്ടിയേക്കില്ല; ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലൂടെ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി നീട്ടി നല്‍കില്ലെന്ന് ധനമനന്ത്രാലയം വ്യക്തമാക്കി കൊണ്ടാണ് സെബിയുടെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.  ജനുവരി 24 നാണ് അപേക്ഷിച്ച ക്ഷണിച്ചുകൊണ്ട് പുതിയ സര്‍ക്കുലര്‍ ധനമന്ത്രാലയം പുറത്തിറക്കിയത്.  

അതേസമയം ഏഴാം ശമ്പള കമ്മീഷ പരിഷ്‌കാരം മൂലം സെബിയുടെ ചെയര്‍മാനാകുന്ന വ്യക്തിക്ക് 4.5 ലക്ഷമാണ് ശമ്പളമായി ലഭിക്കുക.  2016 ലാണ് ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ സെബിയുടെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരാണ് എത്തുകയെന്ന് വ്യക്തമല്ല.  അഞ്ച് വര്‍ഷത്തേക്കാണ് പുതിയ നിയമനം നടത്തുക. എ്ന്നാല്‍ സെബിയുടെ ചെയര്‍മാനാകുന്ന വ്യക്തിയുടെ പ്രായപരിധി 65 വയസ്സാണ്.  അതായത് 65 വയസ്സിന് മുകളിലെത്തിവരെ പരിഗണിക്കില്ലെന്ന് അര്‍ത്ഥം.    

സെബിയുടെ പുതിയ ചെയര്‍മാനാകാന്‍ താത്പര്യമുള്ള വ്യക്തികള്‍ ഫിബ്രുവരി 10 നകം  അപേക്ഷകള്‍ അപേക്ഷ നല്‍കുന്നവര്‍ അഞ്ച് വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, വിജിലന്‍സ് സര്‍ട്ടിഫിക്കറ്റ്, നോ പെനാലിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം.   2017 ഫിബ്രുവരി പത്തിനായിരുന്നു  അജിത് ത്യാഗിയെ സെബിയുടെ ചെയര്‍മാനായി നിയമിച്ചത്. അന്ന് ധനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി എന്ന പദവിയും വഹിച്ചിരുന്നു അജിത് ത്യാഗി.  എന്നാല്‍ നിയമനം ലഭിച്ച് അന്ന് തന്നെ ധനമന്ത്രാലയം അദ്ദേഹത്തിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് ചുരുക്കിയിരുന്നു. 

ഓഹരി വിപണിയിലുണ്ടായ നഷ്ടങ്ങള്‍ മാറ്റങ്ങള്‍,  തുടങ്ങിയ ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്ന കാലമായിരുന്നു അജിത് ത്യാഗിയുടെ കാലം. അതേസമയം റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ പങ്ക് സര്‍ക്കാര്‍ പിടിച്ചു വാങ്ങിയത് പോലെ സെബിയുടെ കരുതല്‍ ധനവും സര്‍ക്കാര്‍ പിടിച്ചുവാങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് മറ്റൊരു ആരപോണം.

Author

Related Articles