ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി
ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച. എന്നാല്‍ വില്‍പ്പന നികുതിയില്‍ കുറവുണ്ടായി. ജനുവരിയിലെ വില്‍പ്പന നികുതി1,40,986 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരിയില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,33,026 കോടി രൂപയാണ്.
ഇതില്‍ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ ശേഖരിച്ച 33,837 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. സെസ് ഇനത്തില്‍ 10,340 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച 638 കോടി ഉള്‍പ്പെടെ) ആണ് ലഭിച്ചതെന്ന് ധനമന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2022 ഫെബ്രുവരിയിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 18 ശതമാനം കൂടുതലും 2020 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 26 ശതമാനം കൂടുതലുമാണ്. ഫെബ്രുവരിയില്‍ 28 ദിവസത്തെ കണക്കെടുക്കുന്നതിനാല്‍ സാധാരണ ജനുവരിയില്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം കുറവായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ ജനുവരിയില്‍ പല സംസ്ഥാനങ്ങളും ഭാഗിക ലോക്ക്ഡൗണ്‍, വാരാന്ത്യ രാത്രി കര്‍ഫ്യൂ, വിവിധ നിയന്ത്രണങ്ങള്‍ എന്നിവ നടപ്പിലാക്കിയതിനാലാണ് കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത്. ഫെബ്രുവരിയോടെ കോവിഡ് നിയന്ത്രണത്തിലായത് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍