വാഹനങ്ങള്‍ക്ക് സിഎന്‍ജിയിലേക്കും മാറാന്‍ കഴിയില്ല; പ്രകൃതിവാതക വില 62 ശതമാനം വര്‍ധിപ്പിച്ചു
സിഎന്‍ജി വാഹനങ്ങള്‍, ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ എന്നിവയിലുപയോഗിക്കുന്ന പ്രകൃതിവാതക വില 62 ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സാധാരണക്കാരന് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാരണം പെട്രോള്‍, ഡീസല്‍ വില ഭയന്ന് സിഎന്‍ജി വാഹനങ്ങളിലേക്ക് മാറുന്നവര്‍ക്കും വീട്ടില്‍ പാചകം ചെയ്ത് വില്‍ക്കുന്ന സൂക്ഷ്മ ചെറുകിട കച്ചവടക്കാരെയും ഇത് ഏറെ ബാധിക്കും.
2019 ഏപ്രിലിനു ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയാണ് ഇത്, അന്താരാഷ്ട്ര വിലകള്‍ സ്ഥിരപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന്, ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍) എന്നിവയ്ക്ക് നല്കുന്ന ഫീല്‍ഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 2.90/ ബ്രിട്ടഷ് തെര്‍മല്‍ യൂണിറ്റ് ആയിരിക്കുമെന്ന് പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) അറിയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടുന്നവര്‍ ആശ്രയിക്കുന്ന ഡീപ്സീ പോലുള്ള മേഖലകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ വില ഓരോ എംഎംബിടിയുവിനും നിലവിലെ 3.62 ഡോളറില്‍ നിന്ന് 6.13 ഡോളറായി ഉയര്‍ത്തിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള ഗ്യാസ് വിലയിലെ വര്‍ധനവ് സിഎന്‍ജിയില്‍ 10-11 ശതമാനം വര്‍ധനയ്ക്കും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഗാര്‍ഹിക മേഖലയിലുപയോഗിക്കുന്ന പൈപ്പ് പാചക വാതക നിരക്ക് ഉയരുന്നതിനും കാരണമാകുമെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍