News

ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പരിഗണന; പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപം നല്‍കിയേക്കും

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയേക്കും. പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്യപൂര്‍ത്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാകും ഫണ്ട് സമാഹരിക്കുക. ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ മുന്നില്‍കണ്ടാകും പദ്ധതികള്‍ ആസൂത്രണംചെയ്യുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം പൊതുആരോഗ്യമേഖലയില്‍ ചെലവഴിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണിത്.

പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25 ശതമാനവും ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഗവേഷണം വികസനം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നടപാക്കിയിട്ടുള്ള ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്കും കൂടുതല്‍ വിഹിതം നീക്കിവെയ്ക്കും.

News Desk
Author

Related Articles