ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനും നേരെ പരാതി: വിദേശ നിക്ഷേപ നിയമം ലംഘിച്ചതായി ആരോപണം
ന്യൂഡല്‍ഹി: ഗോളതലത്തിലെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്കെതിരെ ഗുരുതര ആരോപണം. വിദേശ നിക്ഷേപം നിയമങ്ങളടക്കം ലംഘിച്ചാണ് ഫ്ളിപ്പ്കാര്‍ട്ടും, ആമസോണും ഇന്ത്യയില്‍ പ്രവര്‍ത്തക്കുന്നതെന്നാണ് ആരോപണം. ഉത്സവകാല സീസണില്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭം കൊയ്തത് വിദേശ നിക്ഷേപ നിയമം ലംഘിച്ചപുവെന്നാണ് ആരോപണം. ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇ-കൊമേഴ്സ് കമ്പനികള്‍ വന്‍തോതില്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നത് മൂലം ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇ കോമേഴ്സ് കമ്പനികള്‍ വന്‍വിലക്കിഴിവ് നല്‍കുന്നത് തടഞ്ഞുകൊണ്ട് ചെറുകിട മേഖലയെ ആശ്രയിക്കുന്ന 130 ദശലക്ഷം ആളുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്സവകാല സീസണിലനടക്കം വന്‍ ഇലവുകള്‍ പ്രഖ്യാപിച്ചുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്.
ഉത്സവകാല സീസണില്‍ ഇ-കൊമേഴ്സ് ഭീമന്മാര് 50 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചതും ചെറുകിട വ്യാപാരികളെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. 70 ലക്ഷം ചെറുകിട വ്യാപാരികള പ്രതിനിധീകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ സമര്‍പ്പിച്ച പരാതികളും, തെളിവുകളും സര്‍ക്കാര്‍ വൃത്തങ്ങള്‍ പരിശോധിക്കും. പരാമ്പരാഗത വില്‍പ്പനയില്‍ 30 മുതല്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യാപാര സംഘടന ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍