റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍
സ്ഥലക്കച്ചവടം ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നടക്കുന്ന എഫ്ഡിഐകള്‍ക്കായുള്ള ശക്തമായ ചട്ടക്കൂട് സംബന്ധിച്ച് വ്യക്തത കൊണ്ടുവന്നിട്ടുള്ളത്.
ഒരു വസ്തുവിന്മേലുള്ള ആദായം/ വാടക എന്നിവ പോലുള്ള വരുമാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിന് തുല്യമല്ലെന്നും വ്യക്തത വരുത്തിയിട്ടുണ്ട്. അതായത് ടൗണ്‍ഷിപ്പ് നിര്‍മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കല്‍, ഫ്ളാറ്റ്/ഓഫീസ് കെട്ടിട നിര്‍മാണം, റോഡുകളും പാലങ്ങളും നിര്‍മിക്കല്‍ എന്നിവയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. ലാഭേച്ഛയോടെ ഭൂമി കച്ചവടങ്ങള്‍ നടത്തുന്ന കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നിയമ വിധേയമല്ല എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഫാം ഹൗസ് നിര്‍മിക്കലിനും ഇത്തരത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍