News

എയര്‍ ഇന്ത്യ വില്‍പ്പന: കേന്ദ്ര സര്‍ക്കാരും ടാറ്റാ സണ്‍സും കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ടാറ്റാ സണ്‍സും കരാര്‍ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടതോടെ, എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച നടപടികള്‍ക്കു തുടക്കമായി. ഡിസംബറിനകം നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.

18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റ വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും. എയര്‍ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100% ഓഹരികളും കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ (എയര്‍ ഇന്ത്യ സാറ്റ്‌സ്) എയര്‍ ഇന്ത്യയ്ക്കുള്ള 50% ഓഹരിയുമാണു ടാറ്റയ്ക്കു ലഭിക്കുക.

Author

Related Articles