News

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: സബ്സിഡി തുടരുന്ന കാര്യം പരിഗണനയില്‍

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനായി താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്ന് പാര്‍ലമെന്റിനെ അറിയിച്ചു. എന്നിരുന്നാലും, സബ്‌സിഡി വിഷയം തീരുമാനിക്കുമ്പോള്‍ ബിപിസിഎല്ലിന്റെ എല്‍പിജി ഉപഭോക്താക്കളുടെ താല്‍പര്യം കണക്കിലെടുക്കുമെന്ന് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോക്‌സഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറ വില്‍പ്പനയും മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയുമുള്ള ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക താല്‍പ്പര്യ പ്രകടനങ്ങളോ ഇഒഐകളോ സെപ്റ്റംബര്‍ 30 വരെ നടത്താം.അതിനുശേഷം യോഗ്യതയുള്ള ലേലക്കാര്‍ക്ക് സാമ്പത്തിക അല്ലെങ്കില്‍ വില ബിഡ്ഡുകള്‍ സമര്‍പ്പിക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബിപിസിഎല്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി താക്കൂര്‍ പറഞ്ഞു.
 
ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തിന് ശേഷം പാചക വാതക സബ്‌സിഡി തുടരുമോയെന്ന ചോദ്യത്തിന്, സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്‌സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്നും ബിപിസിഎല്ലിലെ എല്‍പിജി ഗ്യാസ് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിപിസിഎല്‍ സ്വകാര്യവത്കരിക്കുന്നതിന് മുമ്പായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വിആഎസ്) വാ?ഗ്ദാനം ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ സേവനത്തില്‍ തുടരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. ജീവനക്കാര്‍ക്ക് നല്‍കിയ ആഭ്യന്തര അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Author

Related Articles